Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം; ചവറ ജയകുമാർ

09:31 PM Oct 29, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കുടിശ്ശിക നൽകാതെ ഒരു ഗഡു ക്ഷാമബത്ത മാത്രം അനുവദിച്ച് ജീവനക്കാരെ വഞ്ചിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. 2021 ജനുവരി ( 2 ശതമാനം) ജൂലൈ മാസത്തെ (3 ശതമാനം) എന്നിങ്ങന 2 ഗഡു (അഞ്ച് ശതമാനം) അനുവദിച്ചതിൽ 39 മാസത്തെ കുടിശ്ശിക അനുവദിക്കാത്തത് കടുത്ത നീതി നിഷേധമാണെന്നും. ദിവസം 800 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തത് കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement

ഏറ്റവുംകൂടുതൽ ക്ഷാമബത്ത കുടിശ്ശികയുള്ളത് കേരളത്തിലാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത് 8 ഗഡു ക്ഷാമബത്തയാണ് ഇതിൽ രണ്ട് ഗഡു (5 ശതമാനം) മുൻകാലപ്രാബല്യം നിഷേധിച്ച് അനുവദിച്ചിട്ടുള്ളത്. നിലവിൽ 6 ഗഡു 19% കുടിശ്ശികയാണ്. കേരളത്തിലെ സർക്കാർജീവനക്കാർക്ക് ക്ഷാമബത്ത ലഭിച്ചിട്ട് എട്ട് വർഷക്കാലമായി. കാലാകാലങ്ങളായി ദേശീയ വിലസൂചികയുടെ അടിസ്ഥാനത്തിൽ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത അനുവദിക്കുന്നതും തുടർന്ന് സംസ്ഥാന സർക്കാരും ക്ഷാമബത്ത അനുവദിക്കുന്നത്. എന്നാൽ കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇത് പോലെ കവർന്നെടുത്ത
ഒരു സർക്കാർ ഉണ്ടായിട്ടില്ല. കാലാകാലങ്ങളായി മാറി മാറി ഭരിക്കുന്ന സർക്കാരുകൾക്ക് മുന്നിൽ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തവയാണ് ക്ഷാമബത്തയും,ലീവ് സറണ്ടറും, ശമ്പള പരിഷ്കരണങ്ങളും. ഇപ്പോൾ ഭരണപക്ഷ സംഘടനകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോൾ പ്രതിപക്ഷ സംഘടനകൾ പണിമുടക്കം വരെ നടത്തി പ്രതിഷേധങ്ങൾ നടത്തി വരികയാണ്. ഇതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഒരു ഗഡു ക്ഷാമബത്ത നൽകിയത്.

അനുവദിച്ച ക്ഷാമബത്തക്ക് കാലയളവോ മുൻകാല പ്രാബല്യമോ ഇല്ലാതെയാണ് ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് സമാന രീതിയിൽ ക്ഷാമബത്തയും കുടിശ്ശികയും കവർന്നെടുത്തിരുന്നു. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിയിൽ ഒരു ഗഡു ക്ഷാമബത്ത നൽകി ജീവനക്കാരെ തൃപ്തിപ്പെടുത്താൻ നോക്കിയ സർക്കാർ ഇപ്പോൾ ഉപതെരെഞ്ഞെടുപ്പിന്റെ മറവിൽ ഒരു ഗഡു അനുവദിച്ചുകൊണ്ടുള്ള പ്രഹസന ഉത്തരവ് പുറപ്പെടുവിച്ചി
രിക്കുന്നു. 2024 വർഷത്തിൽ ജൂലൈ മാസം നടത്തേണ്ടിയിരുന്ന 12-ാം ശമ്പള പരിഷ്കരണം അട്ടിമറിച്ചതിലൂടെ ക്ഷാമബത്തയിൽ ഉണ്ടാകേണ്ട വർദ്ധനവും ഇല്ലാതായിരിക്കുകയാണ്. 3 വർഷം മുമ്പ് ലഭിക്കേണ്ട ക്ഷാമബത്തയുടെ 39 മാസത്തെ കുടിശിക ആവിയാക്കിയ സർക്കാർ താഴെ തട്ടിലുള്ള ജീവനക്കാരുടെ മടിക്കുത്തിൽ കടന്ന് പിടിച്ച് അവന്റെ കാലി പോക്കറ്റിൽ ഉള്ളതും കൂടികവർന്നെടുക്കുന്ന നയസമീപനമാണ്
സ്വീകരിച്ച് വരുന്നത്. ഇത് ഭരണ വിരുദ്ധ വികാരമായി ജീവനക്കാരിലും, അധ്യാപകരിലും, പെൻഷൻകാരിലും ഇടയിൽ ആഞ്ഞടിക്കുമെന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോർജ്ജ് ആന്റണി, മോബിഷ് പി. തോമസ് വി.സി ഷൈജി ഷൈൻ അരുൺ ജി ദാസ്, എസ്.വി. ബിജു, ബി.എൻ ഷൈൻകുമാർ, ലിജു എബ്രഹാം, ഷിബി എൻ.ആർ, ശ്രീകാന്ത് ആർ.കെ, അനൂജ് വി.ആർ, ലിജി ദേവരാജ്,പി.എസ്. റിനി രാജ്, ബാലു പവിത്രൻ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags :
kerala
Advertisement
Next Article