വയനാട്ടിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തി
കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. സ്ഥിതി സാധാരണ നിലയിലായാല്‍ സര്‍വീസുകള്‍ പുരാരംഭിക്കും.
കനത്ത മഴ തുടരുന്ന വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.