തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ KSRTC ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാരുടെ നില ഗുരുതരം
10:10 AM Nov 26, 2023 IST
|
Veekshanam
Advertisement
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാരുടെ നില ഗുരുതരം. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ 29പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എതിർ ദിശയിൽ സഞ്ചരിച്ച ബസുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ബസുകളുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
Advertisement
Next Article