Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൊഴില്‍ പീഡനം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജീവനൊടുക്കി

12:45 PM Feb 13, 2024 IST | ലേഖകന്‍
Advertisement

കോഴിക്കോട്: കടബാധ്യതയും തൊഴിൽ പീഡനവും മൂലം കെഎസ്ആർടിസി കണ്ടക്റ്റർ ജീവനൊടുക്കി. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്റ്റർ അനീഷ് കുമാറിനെയാണ് കോഴിക്കോട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നു സഹപ്രവർത്തകർ പറഞ്ഞു. അതിനിടെ ഏതാനും ദിവസം മുൻപ് ഇദ്ദേഹത്തെ കാസർ​ഗോട്ടേക്കു സ്ഥലം മാറ്റിയിരുന്നു. ഇതേ തുടർന്ന് അനീഷ് കുമാർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഡ്യൂട്ടിക്കെന്നു പറ‍‍ഞ്ഞു പോയ ഇദ്ദേഹം ജോലിക്കെത്തിയില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നു രാവിലെ കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ മൃതദേഹം കാണപ്പെട്ടത്.

Advertisement

Advertisement
Next Article