കാലിക്കറ്റിൽ കരുത്തുകാട്ടി കെ.എസ്.യു
കൊച്ചി/കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം നേടി കെ.എസ്.യു. എസ്എഫ്ഐ കാലങ്ങളായി കയ്യടക്കി വെച്ചിരുന്ന കോട്ടകളിൽ പോലും കെഎസ്‌യു വിജയക്കൊടി പാറിച്ചു.
മലപ്പുറം ജില്ലയിൽ വണ്ടൂർ അംബേദ്ക്കർ കോളേജ്, മമ്പാട് എം.ഇ.എസ്, പ്രിയദർശിനി ആർട്സ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ ചുങ്കത്തറ മാർത്തോമ കോളേജ്, എം.ഇ.എസ് മമ്പാട്, വളാഞ്ചേരി കെ.വി.എം, പൊന്നാനി എം.ഇ.എസ് കോളേജ്, ചുങ്കത്തറ മാർത്തോമ, എസ്.വി.പി.കെ പാലേമാട്, പൊന്നാനി എം.റ്റി.എം, പരപ്പനങ്ങാടി എൽ.ബി.എസ്, മഞ്ചേരി എച്ച്.എം, എം.സി.റ്റി ലോ കോളേജ്, മാണൂർ മലബാർ കോളേജ്, കൊണ്ടോട്ടി ഗവ: കോളേജ്, പെരിന്തൽമണ്ണ പി.റ്റി.എം, ചരിത്രത്തിൽ ആദ്യമായി വട്ടക്കുളം ഐ.ച്ച്.ആർ.ഡി, തിരൂർ ടി.എം.ജി, നജാത്ത് കോളേജ്, തവനൂർ ഗവ: കോളേജ്, എന്നിവിടങ്ങളിൽ യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം എൻ.എസ്.എസ്, മൈനോരിറ്റി കോളേജ്, ഗവ: കോളേജ് അട്ടപ്പാടി, കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ തൃത്താല ഗവ: കോളേജ് ,ആനക്കര എ.ഡബ്ല്യു.എച്ച് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു- എം.എസ്.എഫ് സഖ്യം കരുത്തുകാട്ടി.
മൈക്രോ ബയോളജി, മാത്സ്, ബോട്ടണ അസോസിയേഷൻ ഉൾപ്പടെ 19 സീറ്റുകളിൽ വിജയിച്ച് കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി. മൂന്നരപതിറ്റാണ്ടിന് ശേഷം മലബാർ ക്രിസ്ത്യൻ കോളേജ് കെ.എസ്.യു തിരിച്ചു പിടിച്ചും ദേവഗിരി കോളേജ് നിലനിർത്തിയും കോഴിക്കോട്ട് കെ.എസ്.യു മികച്ച പോരാട്ടം കാഴ്ചവെച്ചു.
കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ് ,എന്നിവിടങ്ങളിലും കെഎസ്‌യു വിജയിച്ചു.പത്തു വർഷങ്ങൾക്ക് ശേഷം പി.കെ കോളേജ്, രണ്ടര പതിറ്റാണ്ടിനു ശേഷം കോടഞ്ചേരി ഗവ: കോളേജ് ,കുന്നമംഗലം എസ്.എൻ.ഇ.എസ്, നാദാപുരം ഗവ: കോളേജ് എന്നിവടങ്ങിൽ കെ.എസ്.യു-എം.എസ് എഫ് സഖ്യം ഉജ്ജ്വല മുന്നേറ്റം നടത്തി.
വിവിധ അസോസിയേഷനുകളിൽ വിജയിച്ച് ഫാറൂഖ് കോളേജിലും കെ.എസ്.യു മുന്നേറ്റം നടത്തി. വയനാട് ജില്ലയിൽ മീനങ്ങാടി ഐ.ച്ച്.ആർ.ഡി കോളേജിൽ എല്ലാ സീറ്റുകളിലും വിജയിച്ചും പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് സെൻ്റർ, പുൽപ്പള്ളി ജയശ്രീ ആർട്സ് & സയൻസ് എന്നിവിടങ്ങിൽ യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു മികവ് കാട്ടിയപ്പോൾ 10 വർഷത്തിനു ശേഷം പുൽപ്പള്ളി പഴശ്ശിരാജാ കോളേജും 5 വർഷത്തിനു ശേഷം കൽപ്പറ്റ ഗവ: കോളേജും,അൽഫോൺസാ കോളേജിൽ തിളക്കമാർന്ന വിജയം നേടിയും കെ.എസ്.യു-എം.എസ്.എഫ് മുന്നണി ബഹുദൂരം മുന്നേറി. യുയുസി ഉൾപ്പടെയുള്ള സീറ്റുകളിൽ വിജയിച്ച് എസ്.എം.സി കോളേജ്, മുട്ടിൽ ഡബ്ലു.എം.ഒ ,മീനങ്ങാടി ഇ.എം.ബി.സി കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു മികച്ച പ്രകടനം കാഴ്ച്ചവെച്ചു
അതേസമയം, തൃശൂർ ജില്ലയിൽ 12 വർഷങ്ങൾക്കു ശേഷം മദർ ആർട്സ് & സയൻസ് കോളേജും, സി.എ.എസ് ചേലക്കരയും വിജയിച്ച് കെ.എസ്.യു മുന്നേറി.ചെയർമാൻ,യു.യു.സി ഉൾപ്പടെയുള്ള സീറ്റുകളിൽ വിജയിച്ച് തൃശൂർ ഗവ:ലോ കോളേജ്, ചാലക്കുടി പനമ്പള്ളി കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു തിളക്കമാർന്ന മുന്നേറ്റം നടത്തി.