ആർ ബിന്ദുവിന് നേരെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധം
06:00 PM Nov 05, 2023 IST | Veekshanam
Advertisement
Advertisement
തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളീയം വേദിക്ക് സമീപം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദു കൃഷ്ണന്റെയും ജില്ലാ പ്രസിഡന്റ് ഗോപുവിന്റെയും നേതൃത്വത്തിലുള്ള പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞു കരിങ്കൊടി പ്രതിഷേധം നടത്തിയത്. അർജുൻ കറ്റയാട്ട്, ഫർഹാൻ മുണ്ടേരി, അദ്ദേശ് സുധർമൻ, പ്രതുൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള വർമ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മന്ത്രിക്കും പങ്കുണ്ടെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. ഇതിന്റെ മന്ത്രിയെ വഴിയിൽ തടയുന്നതു ഉൾപ്പെടെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് രാവിലെ കെഎസ്‌യു നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ എല്ലാ തലങ്ങളിലേക്ക് കൂടി പ്രതിഷേധം വ്യാപിക്കുവാനാണ് കെഎസ് യുവിന്റെ തീരുമാനം.