Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ എസ് യു ക്യാമ്പസ് ജോഡോയ്ക്ക് തുടക്കമായി:കെ എസ് യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റായി ആദിത്യന്‍ സാനു ചുമതലയേറ്റു

05:08 PM Oct 02, 2024 IST | Online Desk
Advertisement

ആലപ്പുഴ/അമ്പലപ്പുഴ//: കെ എസ് യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റായി അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജ് മുന്‍ യു യു സി യും ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കോഡിനേറ്ററുമായ ആദിത്യന്‍ സാനു ചുമതലയേറ്റു. കെപിസിസി സെക്രട്ടറി അഡ്വ. എസ് .ശരത് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ക്യാമ്പസ് ജോഡോ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണന്‍ മുഖ്യഅതിഥിയായി, കെ എസ് യു ജില്ലാ പ്രസിഡന്റ് എ.ടി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ, രാഹുല്‍ കൈതക്കല്‍, മാഹിന്‍ മുപ്പതില്‍ ചിറ, സംസ്ഥാന കണ്‍വീനര്‍ ആന്‍സില്‍ ജലീല്‍, അഡ്വ . ശ്രീജിത്ത് പുളിമേല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സുറുമി ശാഹുല്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റഹീം വെറ്റക്കാരന്‍, കെഎസ്യു ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

Tags :
featuredkeralanewsPolitics
Advertisement
Next Article