67ന്റെ നിറവിൽ കെ.എസ്.യു സ്ഥാപകദിനം ആഘോഷിച്ചു
കൽപ്പറ്റ : കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്ഥാപകദിന സംഗമവും വയനാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. യോഗത്തിൽ കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ, ബി .സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, മുബാരിഷ് ആയ്യാർ, മെൽ എലിസബത്ത്, കെ.എസ്.യു കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് അനന്തപത്മനാഭൻ,
റിതു സുൽത്താന, അസ്‌ലം ഷേർഖാൻ, അതുൽ തോമസ്, ബേസിൽ ജോർജ്, അൻസിൽ വൈത്തിരി, യാസീൻ പഞ്ചാര, അർജുൻ ദാസ്, തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂളുകൾ തുറക്കാൻ പോകുന്ന സന്ദർഭത്തിൽ വയനാട് ജില്ലയിലെ പഠനോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് "കൈത്താങ്ങാവാം അവർ പഠിക്കട്ടെ" എന്ന പദ്ധതി കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചിരിക്കുന്നത്. അൻപതോളം വിദ്യാർത്ഥികൾക്ക് സ്ഥാപകദിനത്തിൽ കിറ്റുകൾ നൽകുകയും തുടർന്ന് വരുംദിവസങ്ങളിൽ വയനാട് ജില്ലയിലൊട്ടാകെ 1000 വിദ്യാർത്ഥികൾക്ക് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.
സ്ഥാപകദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും രക്തസാക്ഷി അനുസ്മരണവും പഠനോപകരണ കിറ്റുകളുടെ വിതരണമുൾപ്പെടെ നിരവധി പരിപാടികളാണ് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പുതിയൊരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി അവകാശ സമര പോരാട്ടങ്ങളുമായി മുന്നിൽതന്നെ ഉണ്ടാകുമെന്ന് കെ.എസ്.യു നേതാക്കൾ അഭിപ്രായപ്പെട്ടു.