കെ എസ് യു ജില്ല കമ്മിറ്റിയുടെ ആർദ്രം ഉമ്മൻചാണ്ടി പദ്ധതിക്ക് തുടക്കം
കാസർഗോഡ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ നിലനിർത്തി കൊണ്ട് കെ.എസ്.യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ആർദ്രം ഉമ്മൻചാണ്ടി പദ്ധതിക്ക് തുടക്കമായി.ബാഡൂർ അഗൺവാടിയിലെ കുട്ടികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്തു കൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.ആദ്യഘട്ടം എന്ന നിലയിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗൺവാടികളിലെ കുട്ടികൾക്ക് വിതരണം ചെയ്യും. തുടർന്ന് ജില്ലയിലെ ക്യാമ്പസുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനാണ് തീരുമാനം
.മൂന്ന് മാസം നീണ്ടു നിൽകുന്ന വിദ്യാർത്ഥികൾക്കുള്ള വിപുലമായ പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.കേരള ജനതയ്ക്ക് മുന്നിൽ ഉമ്മൻചാണ്ടി നീട്ടിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരങ്ങൾ പുതിയ തലമുറയിലേക്കും കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനകീയ ജനാധിപത്യത്തിന്റെ കേരള മോഡലാണ് ഉമ്മൻചാണ്ടി എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് AICC കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി പറഞ്ഞു.
കെ.എസ് യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ. എസ്. യു ജില്ല ഉപാധ്യക്ഷൻ അനുരാഗ് കാനത്തൂർ, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ജുനൈദ് ഉറുമി,യൂത്ത് കോൺഗ്രസ് കാസർഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി,കെ.എസ്.യു ജില്ല കമ്മിറ്റി അംഗം മണികണ്ഠൻ, സഞ്ജീവ ബാഡൂർ,റഫീക്ക് കുണ്ടാർ,മുഹമ്മദ് എ. കെ. ബി, ദയാനന്ദ ബാഡൂർ, നളിനാക്ഷ,ഇംതിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത് സ്വാഗതവും, രാഹുൽ ബോസ് നന്ദിയും പറഞ്ഞു.