Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊല്ലം ജില്ലയിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് വൻ വിജയം

12:16 PM Jan 30, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: കെഎസ്‌യു ഇന്നു ജില്ലയിൽ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് വൻ വിജയം. ജില്ലയിലെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസപ്പെട്ടു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക്ക് ബൈജു നെസ്ഫൽ കളത്തിക്കാട് തുടങ്ങിയവരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിശേധിച്ചാണ് ബന്ദ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിനെതിരെ കള്ളകേസ്സ് എടുത്ത പോലീസ് നടപടിക്കെതിരെ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ യൂത്ത്കോൺഗ്രസ് മാർച്ചിന് ശേഷം പോലീസിനെ അക്രമിച്ചു എന്ന പേരിൽ കള്ളകേസ്സെടുത്താണ് കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തത്.
വിദ്യാഭ്യാസ ബന്ദ് വിജയിപ്പിച്ചതിന് കെ എസ് യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജെ യദുകൃഷ്ണൻ എന്നിവർ വിദ്യാർഥികളെ നന്ദി അറിയിച്ചു.

Advertisement

Advertisement
Next Article