കെഎസ്‌യുവിന് ക്യാംപസുകളിൽ തിളക്കമാർന്ന വിജയം
കൊല്ലം: കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളെജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമാർന്ന വിജയം. പെരിങ്ങമ്മല ഇക്ബാൽ കോളേജ്, മന്നാനിയ കോളേജ് പങ്ങോട്, മാവേലിക്കര ഐ എച്ച് ആർ ഡി., ശ്രീ ശങ്കര കോളേജ് കിളിമാനൂർ, എ ജെ കോളേജ് തോന്നയ്ക്കൽ എന്നിവിടങ്ങളിൽ യൂണിയൻ ഭരണം കെഎസ്‌യു
തിരിച്ചുപിടിച്ചു. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജ് യൂണിയൻ, കൊട്ടാരക്കര SG കോളേജ് യൂണിയൻ എന്നിവയും കെഎസ്‌യു നേടി. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് ചരിത്രത്തിൽ ആദ്യമായി കെഎസ് യു ഭരണം പിടിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് യൂണിയനും കെ എസ് യു പിടിച്ചെടുത്തു.
MSM കോളേജ് കായംകുളെജിലും കെഎസ്‌യു ഉജ്വല വിജയം നേടി. കൊട്ടിയം എൻ. എസ്.എസ് ലോ കോളേജിൽ ചെയർമാൻ വൈസ് ചേർപേഴ്സൺ എന്നിവ കെ.എസ്.യുവിന് കിട്ടി. കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയനും കെഎസ്‌യുവിന്.
കൊല്ലം ഫാത്തിമ കോളേജ് പത്തു വർഷങ്ങൾക്ക് ശേഷം രണ്ട് ജനറൽ സീറ്റുകളിൽ വിജയിക്കാനായി.
കേരള യൂണിവേഴ്സിറ്റിയിലും തുടരുന്ന ക്യാമ്പസ് ജോടോ എഫക്ടിനു പിന്നിൽ രാത്രികളെ പകലുകളാക്കി പണിയെടുത്ത ജില്ല പ്രസിഡന്റ്‌മാർ,സംസ്ഥാന ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിനന്ദിച്ചു.