കലാലയങ്ങളിലെ കൗൺസിലിംഗ്: അപാകതകൾ ഉടനടി പരിഹരിക്കണമെന്ന് കെ.എസ്.യു
10:42 PM May 27, 2024 IST
|
Veekshanam
Advertisement
കോഴിക്കോട് : സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമുള്ള കൗൺസിലിംഗ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലറുടെ യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും വലിയ വ്യക്തത കുറവുകളുണ്ടെന്നും അവ പരിഹരിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും പ്രസ്തുത വിഷയത്തിൽ സമയബന്ധിതമായി ഓഡിറ്റിംഗ് നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കോഴിക്കോട് ജില്ല സെക്രട്ടറി അസീൽ മുഹമ്മദ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് കത്ത് നൽകി. വിദ്യാർഥികൾക്കിടയിലെ മാനസിക പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൗൺസിലർമാരുടെ കുറവും യോഗ്യതയില്ലാത്ത കൗൺസിലർമാരും ഒരേ പോലെ വിദ്യാർഥികൾക്ക് അപകടമാണെന്നും അതിനാൽ വിഷയത്തിൽ അടിയന്തര പരിഹാരമാണ് ആവശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Advertisement
Next Article