Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആളിക്കത്തി പ്രതിഷേധം; കെ.എസ്.യു- എംഎസ്എഫ് മാർച്ചിനുനേരെ പൊലീസ് അതിക്രമം

01:46 PM Mar 04, 2024 IST | Veekshanam
Advertisement

വയനാട്: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ക്രിമിനലുകൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം, സർവ്വകലാശാല അധികൃതരുടെ പങ്ക് അന്വേഷിക്കണം ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് അതിക്രമം. സമാധാനപരമായി പ്രതിഷേധിച്ച സമരക്കാർക്ക് നേരെ പൊലീസ് നിരവധി തവണ ലാത്തിച്ചാർജും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ക്രൂരമായാണ് പൊലീസ് സമരക്കാരെ നേരിട്ടത്. കെ എസ് യു- എംഎസ്എഫ് സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ മാർച്ച്. പൊലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

Advertisement

Advertisement
Next Article