"വരിക വരിക സഹജരേ" കെഎസ്‌യു പാലക്കാട് ജില്ലാ ദ്വിദിന പഠനക്യാമ്പ്; ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തിയ്യതികളിൽ
07:04 PM Aug 30, 2024 IST | Online Desk
Advertisement
പാലക്കാട്: കെഎസ്‌യു പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന പഠനക്യാമ്പ്. "വരിക വരിക സഹജരേ" എന്ന പേരിൽ ആഗസ്റ്റ് 31,സെപ്റ്റംബര്‍ 1 തിയ്യതികളിലായി തിരുവാലത്തൂർ കല്ലിങ്കൽ കമലാലയം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് സമാപനം. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാഹിത്യ-മാധ്യമം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രതിഭകള്‍ ക്യാമ്പിൽ പങ്കെടുക്കും.
Advertisement