Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഈ ഗ്രാൻ്റ്സ് തുകകൾ മുടങ്ങുന്നു; മന്ത്രി കെ.രാധാകൃഷ്ണന് നിവേദനം നൽകി കെ.എസ്.യു

10:04 AM Jun 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം:പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങളടക്കമുള്ള പിന്നാക്ക വിദ്യാർഥികൾക്കുള്ള ഇ- ഗ്രാന്റ്സ്തുക ലഭ്യമാക്കാത്ത വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണനെ സന്ദർശിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധം രേഖപ്പെടുത്തി. കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുളള പ്രതിനിധികളാണ് മന്ത്രിയെ കണ്ട് വിദ്യാർഥികളുടെ ആശങ്കകൾ അറിയിച്ചത്.

Advertisement

ധൂർത്തിനല്ല മറിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

അതേ സമയം ഗവേഷക വിദ്യാർഥികൾക്കടക്കമുള്ള ഫെല്ലോഷിപ്പ് തുക ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥി സമൂഹത്തെ സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ കെ. എസ്. യു മുൻനിരയിലുണ്ടാവുമെന്നും സംസ്ഥാന പ്രസിഡൻ്റ്മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ,സംസ്ഥാന ജനറൽ സെക്രട്ടറി സിംജോ സാമുവൽ സഖറിയ, കൺവീനർ ആഘോഷ് വി സുരേഷ്, എന്നിവരും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റിനൊപ്പമുണ്ടായിരുന്നു.

--------------------------------

Advertisement
Next Article