For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലക്കാട്‌ ജില്ലയിൽ കെഎസ്‌യു തരംഗം; പ്രധാന കോളേജുകളിലെല്ലാം സമ്പൂർണ്ണ വിജയം

07:37 PM Nov 01, 2023 IST | Veekshanam
പാലക്കാട്‌ ജില്ലയിൽ കെഎസ്‌യു തരംഗം  പ്രധാന കോളേജുകളിലെല്ലാം സമ്പൂർണ്ണ വിജയം
Advertisement

പാലക്കാട്‌: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കെഎസ്‌യു മുന്നേറ്റം. എസ്എഫ്ഐയുടെ കുത്തകയായ ജില്ലയിലെ പ്രധാന കോളേജുകളെല്ലാം കെഎസ്‌യു പിടിച്ചെടുത്തു. പാലക്കാട്‌ വിക്ടോറിയ, നെന്മാറ എൻഎസ്എസ്, ഒറ്റപ്പാലം എൻഎസ്എസ് ഉൾപ്പെടെ പ്രധാന കോളേജുകളെല്ലാം കെഎസ്‌യു പിടിച്ചെടുത്തു.

Advertisement

ഭരണത്തിന്റെ തണലിൽ അക്രമം അഴിച്ചുവിട്ട് ക്യാമ്പസുകളെ ഏകാധിപത്യ കോട്ടകളാക്കിയ എസ്എഫ്ഐയെ വിദ്യാർത്ഥി സമൂഹം ജനാധിപത്യ മാർഗത്തിലൂടെ കോളേജുകളിൽ നിന്നും പുറത്തക്കുന്ന കാഴ്ചയാണ് ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാണുന്നതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു.

പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, നെന്മാറ എൻഎസ്എസ് കോളേജ്, ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, പറക്കുളം എൻഎസ്എസ് കോളേജ്, തൃത്താല ഗവ. കോളേജ്, ആനക്കര എഡബ്ല്യുഎച്ച് കോളേജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ്, പട്ടാമ്പി ലിമെന്റ് കോളേജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ.കോളേജ്, പട്ടാമ്പി ഗവ.കോളേജ്, തുടങ്ങിയ കോളേജുകളിൽ കെഎസ്‌യുവിന് സമ്പൂർണ്ണ വിജയം. ഐഎച്ച്ആർഡി കോട്ടായി, കല്ലടി എംഇഎസ്, എന്നീ കോളേജുകളിൽ പ്രധാന സീറ്റുകളും കെഎസ്‌യു വിജയിച്ചു

Tags :
Author Image

Veekshanam

View all posts

Advertisement

.