For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'മിഷൻ 2024'മായി കെഎസ്‌യു; സംസ്ഥാന എക്സിക്യൂട്ടീവിന് തുടക്കമായി

10:03 PM May 16, 2024 IST | Online Desk
 മിഷൻ 2024 മായി കെഎസ്‌യു   സംസ്ഥാന എക്സിക്യൂട്ടീവിന് തുടക്കമായി
Advertisement

ഇടുക്കി: പുതിയ അദ്ധ്യായന വർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി കെഎസ്‌യു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവിന് ഇടുക്കിരാമക്കൽമേട്ടിൽ തുടക്കമായി.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പ് നാളെ (മെയ് 17, വെള്ളി) സമാപിക്കും.

Advertisement

സംഘടനാ - രാഷ്ട്രീയ വിഷയങ്ങൾ, പാർലമെൻ്റ് ഇലക്ഷൻ അവലോകനം, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പികളിൽ ഉണ്ടായ മുന്നേറ്റം നിലനിർത്താനും നഷ്ടപ്പെട്ട യൂണിയൻ പിടിച്ചെടുക്കാനുമുള്ള ആക്ഷൻ പ്ലാൻ രൂപം നൽകൽ, തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ്, വൈസ് പ്രസിഡൻ്റുമാർ, ജന:സെക്രട്ടറിമാർ, കൺവീനർമാർ,എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം.

അദ്ധ്യായന വർഷത്തിന് മുന്നോടിയായി രണ്ട് മേഖല ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മെയ് 24, 25, 26 തീയതികളിൽ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ആദ്യ മേഖല ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.