Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിദ്യാർത്ഥി കൺസഷൻ അവകാശം നേടിയെടുത്തത് കെ എസ് യു; വിദ്യാർത്ഥികൾക്ക് കോൺസെഷൻ അനുവദിക്കാത്ത ബസുകൾ നിരത്തിൽ ഓടാൻ സമ്മതിക്കില്ല

04:18 PM Jul 26, 2024 IST | Online Desk
Advertisement

കൽപ്പറ്റ: വിദ്യാർത്ഥികളുടെ അവകാശമാണ് കൺസഷൻ, അത് ആരുടെയും ഔദാര്യമല്ല. നിരന്തര സമരത്തിലൂടെ നേടിയെടുത്ത അവകാശമാണത്. നാലു പ്രൈവറ്റ് ബസ് ഓണേഴ്സ് വട്ടത്തിൽ കൂടിയിരുന്നു പെട്ടെന്നൊരു ദിവസം തീരുമാനിച്ചത് കൊണ്ട് വിദ്യാർത്ഥി കൺസഷൻ എടുത്തു കളയാൻ കഴിയില്ല.

Advertisement

അത്തരത്തിൽ വിദ്യാർത്ഥികളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു നടപടി വയനാട് ജില്ലയിലെ പ്രൈവറ്റ് ബസ് ഉടമകൾ സ്വീകരിക്കുകയാണെങ്കിൽ ആ ബസ്സുകൾക്കെതിരെ നിരന്തര സമരവുമായി കേരള വിദ്യാർഥി യൂണിയൻ ഉണ്ടാകുമെന്നും ഇത്തരം വിദ്യാർത്ഥി വിരുദ്ധ തീരുമാനങ്ങളിൽ അടിയന്തരമായി ആർടിഒയും ഇടപെട്ടുകൊണ്ട് വിഷയം പരിഹരിക്കുന്നതിനുള്ള മുൻകൈയെടുക്കണമെന്നും അല്ലാത്തപക്ഷം ബസ് നിരത്തിൽ ഇറക്കാൻ കഴിയാത്തവിധം തടയുമെന്നും കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ. ഗൗതം ഗോകുൽദാസ് പറഞ്ഞു.

Tags :
keralanewsPolitics
Advertisement
Next Article