കോഴിക്കോട് ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് എസ്എഫ്‌ഐക്കാരുടെ ക്രൂര മർദ്ദനം
04:37 PM Dec 06, 2023 IST
|
Veekshanam
Advertisement
കോഴിക്കോട്: ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് എസ്എഫ്‌ഐക്കാരുടെ ക്രൂര മർദ്ദനം. രണ്ടാം വർഷ വിദ്യാർഥി സഞജയ് ജസ്റ്റിനെയാണ് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദ്ദിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു.
Advertisement
ഇന്ന് രാവിലെ സഞജയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കിയ ശേഷം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഓടിയെത്തിയ കെഎസ് യു. പ്രവർത്തകരാണ് സഞജയ്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23 വർഷത്തിന് ശേഷം ലോ കോളജിൽ ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെഎസ്‌യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിന് പിന്നാലെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ നിരന്തരം ആക്രമം അഴിച്ചുവിടുകയാണെന്ന് കെഎസ്‌യു ആരോപിച്ചു.
Next Article