മേപ്പാടി പോളിടെക്നിക് കോളേജിൽ 7/7 സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം
മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു എം എസ് എഫ് സഖ്യം അധികാരത്തിൽ കലകളുമായി എസ്എഫ്ഐ കൈയിൽ വെച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ കഴിഞ്ഞതിന് മുമ്പത്തെ വർഷമാണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത് കഴിഞ്ഞവർഷം എസ് എഫ് ഐ ക്ക് ലഭിക്കുകയും എന്നാൽ ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു.
ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി, വൈസ് ചെയർപേഴ്സൺ ഷാജു നിജാസ്, ലേഡി വൈസ് ചെയർപേഴ്സൺ മെഹ്സിന ഫാത്തിമ, പി യു സി അമിന ഷെറിൻ, ആർട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷാ, മാഗസിൻ എഡിറ്റർ സഹദ് പി , തുടർന്ന് മേപ്പാടി ടൗണിൽ നടത്തിയ വിജയാഘോഷ പ്രകടനം കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ ഉദ്ഘാടനം ചെയ്തു കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു ബി സുരേഷ് ബാബു, യാഹിയാ ഖാൻ തലയ്ക്കൽ, റിൻഷാദ് പി എം, ഓ ബി റോയ്, ശിഹാബ്, ഫായിസ് തലയ്ക്കൽ, മുബാരിഷ് ഐആർ, മുബഷിർ നടുംകരണ, എബി പീറ്റർ, മുഹമ്മദ് റിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി