For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെ ടി ജലീൽ സംഘപരിവാർ ആശയങ്ങളുടെ പ്രചാരകൻ: പ്രമോദ് രാമൻ

04:43 PM Oct 14, 2024 IST | Online Desk
കെ ടി ജലീൽ സംഘപരിവാർ ആശയങ്ങളുടെ പ്രചാരകൻ  പ്രമോദ് രാമൻ
Advertisement

കൊച്ചി: കെ ടി ജലീൽ സംഘപരിവാർ ആശയങ്ങളുടെ പ്രചാരകനെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട 'ഗാന്ധി- സത്യം കൊണ്ട് സ്വതന്ത്രമായ മാധ്യമ സംസ്കാരം' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ വണ്ണിലെ ഒരു ചർച്ചയുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുത്ത മൂന്നുപേരുടെ മതം അന്വേഷിച്ചുകൊണ്ടുള്ള കെ ടി ജലീലിന്റെ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും ഏറ്റെടുക്കപ്പെട്ടത് സംഘപരിവാറുകാരാണ്. ആ ചർച്ചയിലെ ഒരു ഭാഗം എടുത്ത് ചാനലിനും അതിൽ പങ്കെടുത്തവർക്കും തനിക്കും എതിരായ സൈബർ ആക്രമണമാണ് നടക്കുന്നത്.

Advertisement

സംഘപരിവാറിനെ സഹായിക്കുന്ന സമീപനമാണ് ജലീലിൽ നിന്നും ഉണ്ടായത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെങ്കിലും ജലീലിനെ പോലെയുള്ളവർ സംഘപരിവാർ ആശയങ്ങൾ പരോക്ഷമായി പ്രചരിപ്പിക്കുക തന്നെയാണ്. ഗാന്ധിയുടെ രാമനാണ് തന്റെ പേരിലുള്ളതെന്നും അതിനെ മറ്റേതെങ്കിലും ചേരിയിൽ കെട്ടുവാൻ കെ ടി ജലീലോ മറ്റ് ആരെങ്കിലുമോ ശ്രമിച്ചാൽ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സഹയാത്രികൻ എന്ന പേരിൽ നിന്നുകൊണ്ട് ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുകയാണ് ജലീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.