Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement


ജനകീയ ഹോട്ടൽ നടത്തി  കടക്കെണിയിലായി; സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധവുമായി കുടുംബശ്രീ  പ്രവർത്തകർ

02:48 PM Nov 08, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ കേരളീയത്തിന്റെ പേരിൽ കോടികൾ മുടക്കി സർക്കാർ ധൂർത്ത് തുടരുന്നതിനിടെ പ്രതിഷേധവുമായി ജനകീയ ഹോട്ടൽ നടത്തിപ്പുകാർ രംഗത്ത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടൽ നടത്തി സബ്സിഡി ലഭിക്കാതെ കടക്കണിയിൽ ആയ കുടുംബശ്രീ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Advertisement

സർക്കാർ നിർദേശപ്രകാരം ജനകീയ ഹോട്ടൽ
വഴി 20 രൂപയ്ക്ക് ഊണു നൽകിയ കുടുംബശ്രീ
പ്രവർത്തകരെ യാണ് സർക്കാർ സബ്സിഡി
നൽകാതെ വഞ്ചിച്ചത്. ഊണിന് 10 രൂപ വച്ച് സബ്സിഡി നൽകുമെന്ന് വാഗ്ദാനം നൽകിയാണ് സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയിലൂടെ കുടുംബശ്രീ പ്രവർത്തകരെ കൊണ്ട് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സബ്സിഡി നൽകിയ സർക്കാർ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സബ്സിഡി നൽകാതെ ഒളിച്ചുകളി തുടങ്ങി. ഇതോടെ വായ്പയെടുത്തും പണയം വെച്ചും ഹോട്ടലുകൾ തുടങ്ങിയ കുടുംബശ്രീ പ്രവർത്തകർ വഴിയാധാരമായി.

കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാർ നൽകുവാൻ ഉള്ളത്. സർക്കാർ വാഗ്ദാനം കേട്ട് മലപ്പുറം ജില്ലയിലാണ് കുടുംബശ്രീ പ്രവർത്തകർ ജനകീയ ഹോട്ടലുകൾ കൂടുതൽ ആരംഭിച്ചത്. 146 ജനകീയ ഹോട്ടലുകളാണ് മലപ്പുറം ജില്ലയിൽ ആരംഭിച്ചത്. കടക്കണിയിലായ മലപ്പുറം ജില്ലയിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരാണ് ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയത്. കേരളീയത്തിന്റെ പേരിലും കോടികൾ ധൂർത്ത് നടത്തിയ സർക്കാർ നടത്തിയ മറ്റൊരു വാഗ്ദാന ലംഘനത്തിലൂടെ കടക്കെണിയിലാക്കിയ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി
എത്തിയത്.

Tags :
featuredkerala
Advertisement
Next Article