ഏകീകൃത കുര്‍ബാന തര്‍ക്കം; മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് ഇന്ന് കൊച്ചിയിലെത്തും
കൊച്ചി:എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തര്‍ക്ക പരിഹാരത്തിനായി മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ ഇന്ന് കൊച്ചിയില്‍ എത്തും.രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന വത്തിക്കാന്‍ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക.
ഒരാഴ്ച കൊച്ചിയില്‍ തങ്ങുന്ന ആര്‍ച്ച് ബിഷപ്പ് സഭയിലെ തര്‍ക്ക പരിഹാരങ്ങള്‍ക്കുള്ള തുടര്‍ചര്‍ച്ചകള്‍ നടത്തും.എറണാകുളം അങ്കമാലി അതിരൂപതയില്‍ മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന നടത്തുന്നതുമായി ബന്ധപ്പെട്ട ആയിരിക്കും പ്രധാന ചര്‍ച്ച.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കും.തുടര്‍ന്ന് വിവിധ വൈദികരെയും വത്തിക്കാന്‍ പ്രതിനിധി കാണുമെന്നാണ് സൂചന.
കുര്‍ബാന അടക്കമുള്ള വിഷയത്തില്‍ അന്തിമതീരുമാനം ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക.നേരത്തെ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ ബസലിക്ക പള്ളിയിലെത്തിയ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.