ഐബിപിസി പ്രതിനിധി സംഘം 'പിബിഡി'ക്കായി ഒഡീസ്സയിലേക്ക് പുറപ്പെട്ടു
കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ ബിസിനസ് ആൻ്റ് പ്രൊഫഷണൽ കൗൺസിലിൽ (ഐബിപിസി) നിന്നുള്ള ഒരു ഉന്നത പ്രതിനിധി സംഘം ഒഡീസ്സയിലെ ഭുവനേശ്വറിൽ ഇന്നുമുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) 2025-ലേക്ക് പുറപ്പെട്ടു. കുവൈറ്റിലെ ഊർജ്ജസ്വലരായ ഇന്ത്യൻ പ്രവാസികളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ബിസിനസ്സ് നേതാക്കളും പ്രൊഫഷണലുകളും അടങ്ങുന്നു. ഇന്ത്യ-കുവൈത്ത് ബിസിനസ് ബന്ധം ശക്തിപ്പെടുത്തുക, ഉന്നതതല ചർച്ചകളിൽ ഏർപ്പെടുക, വ്യാപാരത്തിൽ സഹകരിക്കാനുള്ള അവസരങ്ങൾ ആരായുക എന്നിവയാണ് പ്രതിനിധി സംഘം ലക്ഷ്യമിടുന്നത്. ആഗോള നേതാക്കളുമായി ബന്ധപ്പെടാനുള്ള ഒരു വേദി എന്ന നിലയിൽ PBD യുടെ പ്രാധാന്യം ഐ ബി പി സി ചെയർമാൻ ശ്രീ കൈസർ ഷാക്കിർ, സെക്രട്ടറി ശ്രീ സുരേഷ് കെ പി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ സംഭാവനകൾ വിശദീകരിക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാവും. കുവൈറ്റിലെ ബി ഇ സി എക്സ്ചേഞ്ച് ചീഫ് ശ്രീ മാത്യൂസ് വര്ഗീസ് അടക്കമുള്ള പ്രമുഖരും പ്രതിനിധി സംഘത്തിലുണ്ട്.