For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈത്ത്

01:03 PM Oct 14, 2024 IST | Online Desk
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈത്ത്
Advertisement

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈത്ത്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തിയത്. 140 രാജ്യങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Advertisement

100ല്‍ 98 സ്‌കോര്‍ നേടിയ കുവൈത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്തിയാണ് സുരക്ഷിതമായ രാജ്യമായത്. ജീവിതച്ചെലവ്, കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം, ഭവന സൂചകങ്ങള്‍, ആരോഗ്യ സംരക്ഷണ നിലവാരം തുടങ്ങിയവയാണ് സുരക്ഷാ സൂചികയായി പരിഗണിച്ചത്.

പട്ടിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യം കുവൈത്താണ്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കും ഇതില്‍ നിര്‍ണായകമായി. രാജ്യത്ത് രാത്രിയിലടക്കം സുരക്ഷിതമായി തനിച്ച് പുറത്തിറങ്ങാനാകുമെന്ന് സര്‍വേയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

കുവൈത്തിലെ ശക്തമായ നിയമവാഴ്ചയും പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്‌നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ അംഗീകാരം.

Tags :
Author Image

Online Desk

View all posts

Advertisement

.