കുവൈത്ത് എലത്തൂർ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു.
കുവൈറ്റ് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ എസ്.എസ്.എൽ.സി & പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കെ.ഇ.എ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യഭ്യാസ അവാർഡ് 2024, മെമന്റൊയും ക്യാഷ് അവാർഡും ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എലത്തൂർ എം ഐ മദ്രസ ഹാളിൽ വെച്ചു വിതരണം ചെയ്തു.അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അദ്ധ്യക്ഷതവഹിച്ചു. എലത്തൂർ പോലിസ് സബ് ഇൻസ്പെക്ടർ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോർപ്പറേഷൻ ഒന്നാം വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ പരിപാടിക്ക് ആശംസകൾ നേർന്നു. കുവൈത്ത് എലത്തൂർ അസോസിയേഷൻ രക്ഷാധികാരി ഇ കെ അബ്ദുൾ റസാക്ക്, എലത്തൂർ മഹല്ല് മുതവല്ലി നിസാർ കെ എം, സലീം ഹാജി മാളിയക്കൽ, ഉനൈസ്, കെ ഇ എ കോർഡിനേറ്റർമാരായ ഫിറോസ് എൻ, ഷെഫീഖ് കെ.പി, ഹാസിഫ് എസ് എം കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ പങ്കെടുത്തു. അമീൻ അബ്ദുൾ അസീസിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അവാർഡ് വിതരണ കമ്മിറ്റി ചെയർമാൻ അർഷദ് ഹംസ ആയിരുന്നു പരിപാടികൾ നിയന്ത്രിച്ചത്. മുഹമ്മദ് അസ്‌ലാം നന്ദിപ്രകാഷി പ്പി ച്ചു.