For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എലത്തൂർ അസ്സോസിയേഷൻ ഫുട്ബോൾ ടൂർണമെൻറ് "സിറ്റി ക്ലിനിക്ക് ഷൂട്ട് 2024" ഫെബ്രുവരി 26 തിങ്കളാഴ്ച്ച !

എലത്തൂർ അസ്സോസിയേഷൻ ഫുട്ബോൾ ടൂർണമെൻറ്  സിറ്റി ക്ലിനിക്ക് ഷൂട്ട് 2024  ഫെബ്രുവരി 26 തിങ്കളാഴ്ച്ച
Advertisement

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് "സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 " ദേശീയ അവധി ദിനമായ ഫെബ്രുവരി 26 നു തിങ്കളാഴ്ച്ച നടക്കും. അന്ന് ഉച്ചക്ക് 2 മണി മുതൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. കുവൈറ്റിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികൾ കൂടാതെ 300 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഫുട്ബോൾ പ്രേമികളെയും ഗ്രൗണ്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ നടത്തിപ്പിനായി അസ്‌ലം കളത്തിൽ ചെയർമാനായി മുനീർ മക്കാരി (മുഖ്യ കൺവീനർ), അർഷദ് നടുക്കണ്ടി (ട്രെഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Advertisement

കഴിഞ്ഞ ദിവസം ഫഹാഹീൽ സിറ്റി ക്ലിനിക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കുവൈത്ത് എലത്തൂർ അസോസിയേഷൻ പ്രസിഡൻറ് യാക്കൂബ് എലത്തൂർ, ജന:സെക്രട്ടറി ഹബീബ് എടേക്കാട്, ഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം കളത്തിൽ, ടൂർണ്ണമെൻ്റ് കൺവീനർ മുനീർ മക്കാരി, മുഖ്യ രക്ഷാധികാരി നാസർ മോയിങ്കണ്ടി, ടൂർണ്ണമെൻ്റ് ട്രഷറർ അർഷദ് നടുക്കണ്ടി, ആനി വിൽസൺ (സിഇഒ, സിറ്റി ക്ലിനിക്ക്), ഇബ്രാഹീം (ജനറൽ മാനേജർ, സിറ്റി ക്ലിനിക്ക് ) ഹാരിദ് (മാർക്കറ്റിംഗ് മാനേജർ, സിറ്റി ക്ലിനിക്ക് ), മൻസൂർ കുന്നത്തേരി (കെഫാക്ക് പ്രസിഡൻറ്) എന്നിവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗ ങ്ങളായ റഫീഖ് എൻ ഇബ്രാഹിം ടി ടി, ആഷിഖ് എൻ ആർ, ആലി ക്കുഞ്ഞി കെ എം, സിദ്ദിഖ് പി, ഉനൈസ് എൻ, ആരിഫ് എൻ ആർ, റദീസ് എം, റിഹാബ് എൻ, ഹാഫിസ് എം, മുഹമ്മദ് ഇഖ്ബാൽ എൻ, സിദ്ധീഖ് എൻ, സലിം, മജീദ് തുടങ്ങിയവരും സന്നിഹിതരാ യിരുന്നു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.