For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈറ്റ്‌ എഞ്ചിനീയർസ് ഫോറം ‘ആർപ്പോണം-24’ ആഘോഷിച്ചു

കുവൈറ്റ്‌ എഞ്ചിനീയർസ് ഫോറം ‘ആർപ്പോണം 24’ ആഘോഷിച്ചു
Advertisement
Advertisement

കുവൈറ്റ് സിറ്റി : കുവൈറ്റിലെ എഞ്ചിനീയറിംഗ് അലുംനി അസോസിയേഷനുകളുടെ കൂട്ടായ്മയായ കുവൈറ്റ്‌ എഞ്ചിനീയർസ് ഫോറം (കെ.ഇ.എഫ്.) വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ വെച്ച് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടെ ‘ആർപ്പോണം-24’ ആഘോഷിച്ചു. കെ.ഇ.എഫ്- ന്റെ എട്ടു അലുംനി അസോസിയേഷനുകളുടെ പ്രസിഡന്റ്മാർ തിരി കൊളുത്തിയാണ് ഓണാഘോഷം ആരംഭിച്ചത്.

900 പേരോളം പങ്കെടുത്ത പരിപാടി അസോസിയേഷൻ എക്സ് ഓഫീഷ്യോ ശ്രീ. സന്തോഷ് ഏബ്രഹാം സ്വാഗതം ചെയ്തു. ജനറൽ കൺവീനർ ശ്രീമതി ഹനാൻ ഷാൻ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ജനറൽ കൺവീനർ ശ്രീ. ഗംഗ പ്രസാദ് ഓണ സന്ദേശം നൽകി. കെ ഇ എഫ് ന്യൂസ്‌ ലെറ്റരായ “അസ്പിറേഷൻസ്” ഡാറ്റാ മാനേജ്മെൻ്റ് കൺവീനർ ശ്രീ. പ്രശാന്ത് വാര്യർ ജനറൽ കൺവീനർ ശ്രീമതി. ഹനാൻ ഷാനിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ശ്രീ. ജേക്കബ് പാരേറ്റിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട കുട്ടികൾക്കായുള്ള ക്ലബായ കെ.ഇ.എഫ് ചിൽഡ്രൻസ് ക്ലബിന്റെ ഉത്ഘാടനവും ലോഗോ പ്രകാശനവും തദവസരത്തിൽ വേദിയിൽ വെച്ച് നടന്നു. കെ.ഇ.എഫ്. 24-25 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ മേൽനോട്ടം നൽകി. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കൈകൊട്ടി കളി, കുട്ടികൾ അവതരിപ്പിച്ച ഉണ്ടോണം, സഞ്ജയ് ബബോയി ചെറിയാൻ സംവിധാനം ചെയ്ത നാടകം ‘മാർത്താണ്ഡവർമ്മ ’, ഹരി ഇന്ദ്രൻ സംവിധാനം ചെയ്ത സിനിമാറ്റിക് ഡ്രാമ ‘ഭ്രമലു’ എന്നിവ കാണികളുടെ പ്രശംസ പിടിച്ചടക്കി. മാവേലി എഴുന്നള്ളത്തും കൊട്ടിക്കലാശത്തോടും കൂടി സമാപിച്ച ആർപ്പോണത്തിന് ആർട്സ് കൺവീനർ ശ്രീ. സനീജ് എബി തോമസ് നന്ദി അറിയിച്ചു. 31 വിഭവങ്ങളാൽ സമ്രുദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.