For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈറ്റിൽ റെസിഡൻസി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായി പൊതുമാപ്പ്

കുവൈറ്റിൽ റെസിഡൻസി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായി പൊതുമാപ്പ്
Advertisement

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തോടും ഹിസ് ഹൈനസ് അമീറിൻ്റെ സ്ഥാനാരോഹണത്തോടും അനുബന്ധിച്ച് റെസിഡൻസി സ്റാറ്റസ് ബുദ്ധിമുട്ടുള്ള പ്രവാസികൾക്ക് ആശ്വാസം അനുവദിച്ചുകൊണ്ട് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഉത്തരവ് പുറപ്പെടുവിച്ചു. 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെ യാണ് ഇത്തരത്തിൽ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Advertisement

പിഴയടക്കാനോ അവരുടെ സ്റ്റാറ്റസ് ശരിയാക്കാനോ കഴിയാത്തവർക്ക് നിശ്ചിത പോർട്ടുകളിൽ നിന്ന് പിഴയില്ലാതെ നാട്ടിലേക്കു പോകുവാനും, പുതിയ നടപടിക്രമങ്ങൾ പ്രകാരം മടങ്ങിവരാനും സാധിക്കും.
റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള ഉദാത്തമായ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തീരുമാനം വളരെയേറെ പേർക്ക് പ്രയോജനപ്രദമാവുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഗ്രേസ് പിരീഡിനുള്ളിൽ തങ്ങളുടെ പദവി ശരിയാക്കുന്നതിൽ പരാജയപ്പെടുന്ന നിയമ ലംഘകർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരും. കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ തടസ്സങ്ങൾ നേരിടുന്ന വ്യക്തികൾ കൂടുതൽ വിലയിരുത്തലിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന് അപേക്ഷിക്കണം.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.