Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൻമോഹൻ സിംഗിന്റെയും എം.ടി വാസുദേവൻ നായരുടെയും വിയോഗങ്ങളിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

02:57 PM Dec 27, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ പത്തുവര്ഷക്കാലം സമഗ്ര വികസനത്തിന്റെ പാതയിലായിരുന്നു ഇന്ത്യ. മികച്ച ഭരണാധികാരി, സാമ്പത്തിക വിദഗ്ദൻ, മനുഷ്യ സ്‌നേഹി എന്ന നിലയിൽ ഇന്ത്യൻ ജനതയുടെ മനസ്സിൽ എന്നും മൻമോഹൻ സിംഗ് ഓർമ്മിക്കപ്പെടും. കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്ഹൂർ തങ്ങൾ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവർ ചേർന്ന് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

Advertisement

സാഹിത്യ സാംസ്കാരിക രംഗത്ത് മലയാളികളുടെ അഭിമാനമായിരുന്ന എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാഹിത്യകാരൻ, കഥാകൃത്ത്, സംവിധായകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ വിടവ് മലയാള സാഹിത്യ ലോകത്തിനും കേരള സമൂഹത്തിനും നികത്താൻ സാധിക്കാത്ത നഷ്ടമാണെന്ന് ആക്ടിങ് പ്രസിഡന്റ്‌ റഊഫ് മഷ്ഹൂർ തങ്ങൾ ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കുവൈത്ത് സന്ദർശിച്ചപ്പോൾ സ്വീകരണം ഒരുക്കാൻ കുവൈത്ത് കെഎംസിസിക്ക് സാധിച്ചിരുന്നു. പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള എം.ടിയുടെ വിയോഗത്തിലൂടെ മലയാളികൾക്ക് ഉണ്ടായ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായി കുവൈത്ത് കെഎംസിസി പുറത്തിറക്കിയ മറ്റൊരു അനുശോചനകുറിപ്പിൽ പറഞ്ഞു.

Advertisement
Next Article