കുവൈറ്റ് പഴയപള്ളി നവതി ലോഗോ പ്രകാശനം ചെയ്തു !
04:41 PM Dec 01, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ് പഴയ പള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു . ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. നവതി ലോഗോ പ്രകാശനം ചെയ്തു.
Advertisement
അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ശ്രീ. ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി വിവിധ ചാരിറ്റി പ്രോജക്റ്റ്കൾ പഴയപള്ളി ഇടവക ആവിഷ്കരിച്ചിട്ടുണ്ട്.