പ്രവാസികൾ ക്ക് ആശ്വാസമായി ഉദാരമായ വിസ വിതരണ നയവുമായി വീണ്ടും കുവൈറ്റ് !
കുവൈറ്റ് സിറ്റി: കുടുംബ- വാണിജ്യ - ടൂറിസ്റ്റ് സന്ദർശന വിസകൾ കുവൈറ്റ്പുനരാരംഭിക്കുകയാണ്. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായിയി ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിൻ്റെ നിർദേശപ്രകാരം നാളെ മുതൽ മുതൽ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ വിസകൾ അനുവദിച്ചു തുടങ്ങുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിവിധ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെ ൻ്റുകൾ വഴി സന്ദർശന അപേക്ഷകൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി പുതുക്കിയ നിബന്ധനകളും പുറപ്പെടുവിച്ചിട്ടുണ്ട്.
400 കുവൈറ്റ് ദിനാർ ശമ്പള മുള്ള അപേക്ഷകന് പിതാവ്, അമ്മ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള ഫാമിലി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റു ബന്ധുക്കളെ കൊണ്ടുവരണമെങ്കിൽ അപേക്ഷകന് ചുരുങ്ങിയത് 800 കുവൈറ്റ് ദിനാർ ശമ്പളമുണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ.കുവൈറ്റ് കമ്പനിയോ സ്ഥാപനമോ കമ്പനിയുടെ പ്രവർത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും യോജിച്ച ബിരുദമോ സാങ്കേതിക യോഗ്യതയോ ഉള്ളവർക്ക് വേണ്ടി സമർപ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ വാണിജ്യ വിസയും അനുവദിക്കുന്നതാണ്. 53 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പോർട്ട് ഓഫ് എൻട്രിയിൽ നിന്ന് നേരിട്ടും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് വിസയായും ടൂറിസ്റ്റ് വിസകൾ ലഭിക്കുന്നതാണ്.
ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി വിസകള്‍ നിലവിലുള്ള മന്ത്രിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നിര്‍ദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവര്‍ക്കാണ് നല്‍കുന്നത്. താമസ, യാത്രാ സേവനങ്ങള്‍ നല്‍കുന്ന ഹോട്ടലുകളെയും കമ്പനികളെയും സ്വയമേവ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിട്ടാൽ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സന്ദർശകർക്ക് ചികിത്സ നൽകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ചികിത്സ അനുവദിക്കുന്നതല്ല.ദേശീയ എയർലൈനുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയര്‍ലൈനുകളിലൊന്നില്‍ സന്ദര്‍ശകരുടെ റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം. ഈ സന്ദർശനങ്ങൾ രാജ്യത്തെ സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് രേഖാമൂലം എഴുതി നൽകണം. സന്ദർശന കാലയളവ് പാലിക്കു മെന്നും സത്യപ്രസ്താവന നൽകണംഎന്നെ നിബന്ധനകളുമുണ്ട്.ഒരു സന്ദർശകൻ കാലാവധി കഴിഞ്ഞും താമസിക്കുകയാ ണെങ്കിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ സുരക്ഷാ നിയമ പ്രകാരം നിയമലംഘകർക്കായുള്ള നിയമ നടപടികൾ സ്വീകരിക്കും.