For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലേബർക്യാമ്പ് അത്യാഹിതം : കുവൈറ്റിലെങ്ങും അനുശോചനം!

ലേബർക്യാമ്പ് അത്യാഹിതം   കുവൈറ്റിലെങ്ങും അനുശോചനം
Advertisement
Advertisement

കല കുവൈറ്റ്‌ അനുശോചനയോഗം സംഘടിപ്പിച്ചു. കുവൈറ്റ്‌ സിറ്റി: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിനിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ 'കല' കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഫിന്റാസ് കോ-ഓപ്പറേറ്റീവ് ഹാളിൽ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ഭാരവാഹി ജെ. സജി, വനിതാവേദി ആക്ടിങ് സെക്രട്ടറി പ്രസീത ജിതിൻ പ്രകാശ്, വിവിധ സംഘടന നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മരണപ്പെട്ടവരുടെ സുഹൃത്തുക്കൾ എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു. സമൂഹ്യ വിഭാഗം സെക്രട്ടറി ജിൻസ് തോമസ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു, ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആക്ടിങ് സെക്രട്ടറി ബിജോയ്‌ സ്വാഗതം പറഞ്ഞ അനുശോചന യോഗത്തിന് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു.

ഫോക്ക് അനുശോചന യോഗം സംഘടിപ്പിച്ചു
കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ഫോക്ക് അംഗങ്ങളായ വിശ്വാസ് ക്യഷ്ണ, നിതിൻ ലക്ഷ്മണൻ അവരുടെ മറ്റ് സഹപ്രവർത്തകർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു . സൂം ഓൺലൈൻ പ്ലാറ്റു ഫോമിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലിജീഷ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത് നന്ദിയും പറഞ്ഞു. ദുരന്ത സമയത്തു സമയോചിത ഇടപെടൽ നടത്തിയ ഗവർമെന്റ് അധികാരികൾക്കും ഫോക്കിന്റെ ആരോഗ്യപ്രവർത്തകർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. സംഭവ സ്ഥലത്തു ആദ്യമെത്തിയവരിൽ ഒരാളായ കേന്ദ്രകമ്മിറ്റി അംഗം സുനേഷ് അനുഭവങ്ങൾ പങ്കുവെച്ചു. അപകടത്തിൽ മരണപ്പെട്ട ഫോക്ക് അംഗങ്ങളുടെ നാട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും, മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഫോക്ക് ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെ നൂറോളം പേര് പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചന യോഗം
കഴിഞ്ഞദിവസം കുവൈറ്റിലെ മങ്കഫിൽ ഉണ്ടായ തീപിടുതത്തിൽപ്പെട്ട് ജീവൻ വെണ്ടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചന യോഗം ചേർന്നു. പ്രസിഡൻറ് സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രേംരാജ് അനുശോചന സന്ദേശം വായിച്ചു. "പ്രവാസികളായ നാം അതീവ ദുഖകരമായ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്. കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇൻഡ്യക്കാർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തതിൽ പല്പക്ക് ഒന്നടങ്കം ഖേദിക്കുന്നു. മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു” പല്പക്ക് അനുശോചന സന്ദേശത്തിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും അനുശോചനം അറിയിച്ചുകൊണ്ട് ജീവൻ വെടിഞ്ഞവരുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു. ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ച് അവർക്ക് ആവശ്യം വരുന്ന സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു.

കെ.ഡി.എൻ.എ അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് സിറ്റി: എൻ.ബി.ടി.സി കമ്പനിയുടെ മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആദരാജ്ഞലികൾ അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടും ബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു - കെ ഡി എൻ എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.