For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലേബർ ക്യാമ്പ്‌ ദുരന്തം: ഐക്യവും പ്രാർത്ഥനയുമായി കെഎംസിസി അനുശോചനം !

ലേബർ ക്യാമ്പ്‌ ദുരന്തം  ഐക്യവും പ്രാർത്ഥനയുമായി കെഎംസിസി അനുശോചനം
Advertisement
Advertisement

കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ച്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി സർവ്വ കഷി അനുശോചന യോഗം സംഘടിപിച്ചു.കുവൈത്തിൻറെ ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തമാണിത്‌. വിദേശ പൗരന്മാർ മാത്രം താമസിക്കുന്ന പ്രദേശത്താണ് അപകടം നടന്നതെങ്കിലും സ്വന്തം പൗരന്മാരോട് കാണിക്കുന്ന കരുതലാണ് കുവൈത്ത് സർക്കാരിൽ നിന്നുമുണ്ടായത്. ഇത് മാതൃകാ പരമായ നടപടിയാണ്‌. അനുശോചന യോഗം അഭിപ്രായപ്പെട്ടു. കുവൈത്ത്‌ അമീർ ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെയും കുവൈത്ത് ഭരണ കൂടത്തിന്റെയും അവസരോചിത ഇടപെടൽ ശ്ലാഖനീയമാണ്‌. കേരള-കേന്ദ്ര സർക്കറുകളുടെയും മുസ്ലിം ലീഗ്‌ പാർട്ടിയുടെയും ഇടപെടലുകൾ യോഗം നന്ദിപൂർവ്വം സ്മരിക്കുന്നു.
കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ അദ്ധ്യക്ഷ്യത വഹിച്ചു.മൗന പ്രാർത്ഥനക്ക്‌ ശേഷം വൈസ് പ്രസിഡന്റ് ഇഖബാൽ മാവിലാടം അനുശോചന പ്രമേയം അവതരിപ്പിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ മുബീൻ അഹമ്മദ് (ഫിമ) സുരേഷ് മാത്തൂർ (ഒ.ഐ.സി.സി.), അനൂപ് മാങ്ങാട്ട് (കല കുവൈത്ത്), ബേബി ഔസേപ്പ് (കേരള അസോസിയേഷൻ), കെ. ബഷീർ (കെ.കെ.എം.എ.), അബ്ദുള്ള വടകര (ഐ.സി.എഫ്.), സാമൂഹ്യ പ്രവർത്തകൻ ഹബീബുള്ള മുറ്റിച്ചൂർ, മാധ്യമ പ്രവർത്തകരായ അസ്സലാം, കൃഷ്ണൻ കടലുണ്ടി, നിജാസ് കാസിം, കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി ഗഫൂർ വയനാട്, ഉപദേശക സമിതി അംഗം സിദ്ദീഖ് വലിയകത്ത്, പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ അപ്പക്കാടൻ, അജ്മൽ വേങ്ങര തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഹക്കീം അൽ ഹസനി ഖിറാഅത്ത് നടത്തി. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.