For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സർക്കാരില്ലായ്മയാണ് കേരളം നേരിടുന്ന പ്രതിസന്ധി; വി.ഡി സതീശൻ

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും
08:41 PM Dec 23, 2024 IST | Online Desk
സർക്കാരില്ലായ്മയാണ് കേരളം നേരിടുന്ന പ്രതിസന്ധി  വി ഡി സതീശൻ
Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരില്ലെ ന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. അതിരൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 % ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടില്ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചുവർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുർബ്ബലപ്പെട്ടു വരുന്നു. ചോദ്യപേപ്പർ ചോർന്നത് ലാഘവ ബുദ്ധിയോടെയാണ് സർക്കാർ നോക്കി കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറി എം ലിജു മുഖ്യ പ്രഭാഷണം നടത്തി ജി.സുബോധൻ, പി.കെ അരവിന്ദൻ, കെ.സി സുബ്രമണ്യൻ, എ.എം ജാഫർ ഖാൻ, ആർ. അരുൺ കുമാർ,അനിൽ എം.ജോർജ്ജ്, എം. എസ് ഇർഷാദ്. എൻ. മഹേഷ്, കെ.എസ് സന്തോഷ്, ആർ. അരുൺ കുമാർ, എസ് മനോജ്, കെ. വെങ്കിടമൂർത്തി, സുഭാഷ് ചന്ദ്രൻ പി.കെ, കെ.ബി രാജീവ്, ഹരികുമാർ, ഡോ.രാജേഷ്‌, ജോൺ മനോഹർ, മോഹന ചന്ദ്രൻഎം.എസ്, എസ്.പ്രദീപ് കുമാർ, ഷിബു ജോസഫ്, അരുൺ എസ്, തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ എന്നിവർ സംസാരിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.