Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉരുൾപൊട്ടൽ ദുരന്തം: തിരച്ചിൽ നാലാം ദിവസത്തിലേക്ക്, മരണസംഖ്യ 316ആയി

07:18 AM Aug 02, 2024 IST | Online Desk
Advertisement

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 316 ആയി. ഇതിൽ 23 പേർ കുട്ടികളാണ്. തിരച്ചിലിന്റെ നാലാം ദിവസമായ ഇന്ന് യന്ത്ര സഹായത്തോടെ മുണ്ടക്കയിൽ ആറ് മേഖലയിൽ തിരക്കിൽ നടക്കും. ബെയിലി പാലത്തിലൂടെ കൂടുതൽ യന്ത്രങ്ങൾ എത്തിക്കുന്നതോടെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാകും. പോലീസ്, സന്നദ്ധ പ്രവർത്തകർ, ഫോറസ്റ്റ്, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയവരുടെ സംഘങ്ങൾ തിരച്ചിലിന് നേതൃത്വം നൽകും. തമിഴ്‌നാട്ടിൽനിന്ന് നാല് ഡോഗ് സ്ക്വാഡ് കൂടി ഇന്ന് എത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലൻസ് എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിൽ 8 പൊലീസ് സ്‌റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തും.

Advertisement

Tags :
featuredkerala
Advertisement
Next Article