Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആലുവയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ

03:16 PM Jul 30, 2024 IST | ലേഖകന്‍
Advertisement
Advertisement

ആലുവ: കനത്ത മഴയെ തുടർന്നു ആലുവയിൽ രണ്ടിടത്തു മണ്ണിടിച്ചിൽ. ഓൾഡ് മാർക്കറ്റ് റോഡിൽ സെന്റ് ഡൊമിനിക് പള്ളി വക കപ്പേളയുടെ അടിഭാഗത്തും പ്രിയദർശിനി റോഡിൽ സീനത്ത് തിയറ്ററിനു സമീപം സ്വകാര്യ ഭൂമിയിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കപ്പേളയുടെ ചുവട്ടിൽ നിന്നു മണ്ണും ചെങ്കല്ലും ആറടിയിലേറെ താഴ്ചയിലേക്കു പതിച്ചു. പുലർച്ചെ 4 നാണ് സംഭവം. കാരോത്തുകുഴി കവലയ്ക്കും ജനറൽ മാർക്കറ്റിനും ഇടയ്ക്കുള്ള പ്രധാന റോഡാണിത്. അതിനാൽ മണ്ണിടിച്ചിൽ ആശങ്കയ്ക്ക് ഇടയാക്കി.

മാർക്കറ്റിലേക്കുള്ള ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് ഇതിലെയാണ്. പ്രിയദർശിനി റോഡിൽ അബു വില്ലയിൽ അനിൽ ജോർജിന്റെ മതിലാണ് ഇടിഞ്ഞത്. ഇവിടെ പിഡബ്ല്യുഡിയുടെ കാന പണി നടക്കുന്നുണ്ട്. അതിനു വേണ്ടി മണ്ണുമാന്തി ഉപയോഗിച്ച് അനിയന്ത്രിതമായി കുഴിച്ചതാണ് മണ്ണിടിച്ചിലിനു കാരണമെന്നാണ് ആരോപണം.

Tags :
keralanews
Advertisement
Next Article