For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ലാ​പ​താ ലേ​ഡീ​സ്' ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓസ്ക​ർ എ​ൻ​ട്രി

05:41 PM Sep 23, 2024 IST | Online Desk
 ലാ​പ​താ ലേ​ഡീ​സ്  ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓസ്ക​ർ എ​ൻ​ട്രി
Advertisement

ന്യൂഡൽഹി: കി​ര​ൺ റാ​വു സം​വി​ധാ​നം ചെ​യ്ത ലാ​പ​താ ലേ​ഡീ​സ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓസ്ക​ർ എ​ൻ​ട്രി. ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‍ ഇന്ത്യ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. 29 സി​നി​മ​ക​ളാ​ണ് ഔ​ദ്യോ​ഗി​ക എൻട്രി​ക്കാ​യി പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 12 ഹി​ന്ദി സി​നി​മ​ക​ള്‍, ആ​റു ത​മി​ഴ് സി​നി​മ​ക​ൾ, നാലു മ​ല​യാ​ളം സി​നി​മ​ക​ൾ, മൂ​ന്ന് തെ​ലു​ങ്ക് സി​നി​മ​ക​ൾ, നാ​ല് മ​റാ​ഠി സി​നി​മ​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മാ​ണ് ഈ ​ചി​ത്ര​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്.
ഹ​നു-​മാ​ൻ, ക​ൽ​ക്കി 2898 എ.​ഡി., മ​ഹാ​രാ​ജാ, അ​നി​മ​ൽ, കി​ൽ, ജി​ഗ​ർ​താ​ണ്ഡ 2, ച​ന്തു ചാ​മ്പ്യൻ, സാം ​ബ​ഹ​ദൂ​ർ, സ്വാ​ത​ന്ത്ര്യ വീ​ർ സ​വ​ർ​ക്കർ, ഗു​ഡ് ല​ക്ക്, ഘ​ര​ത് ഗ​ണ​പ​തി, മൈ​താ​ന്‍, ജോ​റാം, കൊ​ട്ടു​കാ​ളി, ജ​മ, ആ​ർ​ട്ടി​ക്കി​ൾ 370, ആ​ട്ടം, ആ​ടു​ജീ​വി​തം, ഓ​ൾ വി ​ഇ​മാ​ജി​ൻ​സ് ആ​സ് ലൈ​റ്റ് എ​ന്നി​വ​യും 29 ചി​ത്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ത​ങ്ക​ലാ​ൻ, വാ​ഴൈ, ഉ​ള്ളൊ​ഴു​ക്ക്, ശ്രീ​കാ​ന്ത് എന്നി​വ​യും ലാ​പ​താ ലേ​ഡീ​സു​മാ​ണ് ജൂറി​യു​ടെ അ​വ​സാ​ന അ​ഞ്ച് സി​നി​മ​ക​ളി​ൽ ഇ​ടം​നേ​ടി​യ​ത്.

Advertisement

കി​ര​ൺ റാ​വു​വും ആ​മി​ർ ഖാ​നും ചേ​ർ​ന്നു നിർമി​ച്ച ലാ​പ​താ ലേ​ഡീ​സി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ നി​താ​ൻ​ഷി ഗോ​യ​ൽ, പ്ര​തി​ഭ ര​ന്ത, സ്പ​ർ​ശ് ശ്രീ​വാ​സ്ത​വ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. ഛായ ​ക​ദം, ര​വി കി​ഷ​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു മ​റ്റ് താ​ര​ങ്ങ​ൾ. ഒ​രു ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ന​വ വ​ധൂ​വ​ര​ന്മാ​ര്‍ മാ​റി​പ്പോ​കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ബിപ്ല​ബ് ഗോ​സാ​മി​യു​ടെ നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സ്നേ​ഹ ദേ​ശാ​യി ആ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​ന്‍റെ 2018 ആ​യി​രു​ന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.