നിയമവാഴ്ച ഇല്ലാതായി: ഗവർണർ
06:22 PM Dec 23, 2023 IST
|
ലേഖകന്‍
Advertisement
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾക്ക് എതിരായ പോലീസ് നടപടിയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവർണർ കുറ്റപ്പെടുത്തി. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണെന്നും ഗവർണർ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചതായും ഗവർണർ പറഞ്ഞു. കണ്ണൂരിൽ തേങ്ങയിടാൻ പാർട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയിൽ കേരളത്തെ മാറ്റാനാണ് ശ്രമം. മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണെന്നും ഗവർണർ പറഞ്ഞു.
Advertisement
Next Article