നിയമ വിദ്യാർത്ഥിനിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു
02:16 PM Dec 22, 2023 IST
|
ലേഖകന്‍
Advertisement
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജ് മൂന്നാം വർഷ നിയമ വിദ്യാർത്ഥിനി നിളയെ എസ് എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. ക്യാമ്പസിനുള്ളിൽ വെച്ച് നടത്തിയ അക്രമത്തിൽ വിദ്യാർത്ഥിനിയുടെ മൂക്കിനടക്കം പരിക്കേറ്റു. പത്തനംതിട്ട ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിനിയെ ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട എന്നിവർ സന്ദർശിച്ചു. വിദ്യാർത്ഥിനിക്കു നേരെ ഉണ്ടായ അക്രമം പ്രതിഷേധാർഹമെന്നും കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ കോളേജ് മാനേജുമെൻ്റും പോലീസും സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു
Advertisement
Next Article