For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന ഇടതുനയം അവസാനിപ്പിക്കണം: കെ.കെ. രമ എം എൽ.എ

11:09 AM May 29, 2024 IST | Rajasekharan C P
സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന ഇടതുനയം അവസാനിപ്പിക്കണം  കെ കെ  രമ എം എൽ എ
Advertisement

വടകര: കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സർക്കാരിന്റെ അമിത രാഷ്ട്രീയം സഹകരണപ്രസ്ഥാനങ്ങളെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയാണെന്ന് കെ.കെ.രമ. എംഎൽഎ അഭിപ്രായപ്പെട്ടു. കേരളത്തിലെ മുഴുവൻ സർക്കാർ വകുപ്പിലും ഇടതു സർക്കാർ നയമായ ഓൺ ലൈൻ പൊതു സ്ഥലം മാറ്റം നടപ്പിലാക്കിയപ്പോൾ സഹകരണ വകുപ്പിൽ മാത്രം ഇത് നടപ്പിലാക്കാതിരിക്കുന്നത് ജീവനക്കാരിൽ ഭരണ സ്വാധീനം ചെലുത്തി സഹകരണ സംഘങ്ങളെ രാഷ്ട്രീയപരമായ വരുതിയിൽ വരുത്തുന്നതിനായാണ് എന്നും അവർ അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനവും നേതൃത്വ പരിശീലന ശില്പശാലയും വടകര സർഗാലയിൽ വച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉപഹാര സമർപ്പണം നടത്തി. സി. സുനിൽകുമാർ , സെബാസ്റ്റ്യൻ മൈക്കിൾ . എസ് .ഷാജി, ബിജു ഡി കുറ്റിക്കാട്ട്, എന്നിവർ പ്രസംഗിച്ചു സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.വി.ജയേഷ് സ്വാഗതവും ട്രഷറർ സി.പി. പ്രിയേഷ് നന്ദിയും പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രാലയവും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഓപ്പൺ ഫോറത്തിൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത് വിഷയാവതരണം നടത്തി. എൻ. സുബ്രഹ്മണ്യൻ, എൻ.കെ. അബ്ദുൾ റഹ്മാൻ , രാജേഷ് കെ.സി, ദിനേശ് പെരുമണ്ണ, സിബു എസ്പി കുറുപ്പ്, എം. നംഷീദ്, യുഎം ഷാജി, കെ. കൃഷ്ണകുമാർ ,കെ. ലത, സുശീല, സുവർണ്ണിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.കെ ജയകൃഷ്ണൻ, കെ.വി ജയേഷ് എന്നിവർ മോഡറ്റേർമാരായിരുന്നു. തുടർന്ന് നേതൃത്വ പരിശീലന ശില്പശാല നടന്നു. ഡോ: സുനിൽകുമാർ യമ്മൻ ക്ലാസ് നയിച്ചു.

Advertisement

Tags :
Author Image

Rajasekharan C P

View all posts

Advertisement

.