കള്ളവോട്ടിനായി എൽഡിഎഫ് വ്യാജ രേഖകൾ ഉണ്ടാക്കുന്നു: ആന്റോ ആന്റണി
11:11 AM Apr 23, 2024 IST | Online Desk
Advertisement
പത്തനംതിട്ട: പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്യാനായി ഇടതുമുന്നണി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പരാതി നൽകി. കള്ളവോട്ട് ചെയ്യുന്നതിനായി ഇടതുമുന്നണി പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കള്ളവോട്ട് ചെയ്യാനുള്ള ക്ലാസ്സിൽ ഒരു എംഎൽഎ കൂടി ഉണ്ടായിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ജില്ലാകളക്ടർക്ക് ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നൽകി.
Advertisement