Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചോർച്ച; 578 ബൂത്തുകളിൽ 561ലും പ്രിയങ്ക ഗാന്ധിയ്ക്ക് ലീഡ്

01:15 PM Nov 25, 2024 IST | Online Desk
Advertisement

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വോട്ട് ചോർച്ചയെന്ന് കണക്കുകൾ. ആകെയുള്ള 578 ബൂത്തുകളിൽ 561ലും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്കാണ് ലീഡ്. 13 ബൂത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും നാലിടങ്ങളിൽ എൻഡിഎയുടെ നവ്യാ ഹരിദാസും നില മെച്ചപ്പെടുത്തി. മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലും പ്രിയങ്കാ ഗാന്ധിയ്ക്കാണ് മുന്നേറ്റം.

Advertisement

എൽഡിഎഫ് ശക്തികേന്ദ്രമായ മന്ത്രിയുടെ തിരുനെല്ലി പഞ്ചായത്തിലും യു.ഡി എഫിനാണ് ലീഡ്. 241 വോട്ടിന്റെ ലീഡാണ് ഇവിടെ പ്രിയങ്കാ ഗാന്ധി നേടിയത്. സുൽത്താൻ ബത്തേരിയിൽ 97 ബൂത്തുകളിലാണ് എൽഡിഎഫ് മൂന്നാം സ്ഥാനത്തായത്. കൽപറ്റയിൽ 35ഉം മാനന്തവാടിയിൽ 39ഉം ബൂത്തുകളിലും മൂന്നാം സ്ഥാനത്ത്. മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തി. ബത്തേരി നഗരസഭയിൽ കഴിഞ്ഞ തവണ അഞ്ച് ബൂത്തുകളിൽ മാത്രം രണ്ടാം സ്ഥാനത്തായിരുന്ന എൻഡിഎ ഇത്തവണ 14 ബൂത്തുകളിൽ രണ്ടാമത് എത്തിയത് എൽഡിഎഫിന്റെ പരാജയമാണ്.

Tags :
featuredkeralanewsPolitics
Advertisement
Next Article