Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിക്കും എയർഇന്ത്യ എക്സ്പ്രസിനും കത്ത് നല്‍കി പ്രതിപക്ഷനേതാവ്

02:09 PM May 28, 2024 IST | Online Desk
Advertisement

മസ്കത്തിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യ എക്സ്പ്രസിനും കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

Advertisement

എയർ ഇന്ത്യ എക്സ്പ്രസിന്റെ ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം ഭർത്താവിനെ പരിചരിക്കാൻ അമൃതയ്ക്ക് കഴിയാതിരുന്നത് വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പരാമർശിക്കുന്നുണ്ട്. വിമാനം റദ്ദാക്കിയതിനു പുറമേ ടിക്കറ്റിന്റെ പണം തിരികെ നൽകാൻ വൈകിയതും രാജേഷിന്റെ അടുത്ത് എത്താൻ അമൃത വൈകിയതിന് കാരണമാണ്. അമൃതക്കും രണ്ടു കുട്ടികൾക്കുമുള്ള ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ കുടുംബത്തെ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് എയർ ഇന്ത്യ എക്സ്പ്രസിനോട് ആവശ്യപ്പെട്ടു.

Tags :
featuredkeralanewsPolitics
Advertisement
Next Article