ദേശീയ കായിക ദിനത്തിൽ ആയോധനകലയായ ജിയു-ജിറ്റ്സു പരിശീലിപ്പിക്കുന്ന വിഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: യുവാക്കളെ ജിയു-ജിറ്റ്സു പരിശീലിപ്പിക്കുന്ന വീഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ കായിക ദിനത്തിൽ ആയോധനകലയായ ജിയു-ജിറ്റ്സു പരിശീലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഏത് സ്പോർട്സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും ദേശീയ കായിക ദിന ആശംസകൾ നേർന്നുകൊണ്ട് രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക യൂടൂബ് ചാനലിൽ ജിയു-ജിറ്റ്സു പരിശീലിക്കുന്നതിന്റെ വിശദമായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. യുവാക്കളിൽ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന് എക്സിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ കുറിച്ചു.
'ഭാരത് ജോഡോ നീതി യാത്രയ്ക്കിടെ ഞങ്ങളുടെ ക്യാമ്പിൽ ജിയു-ജിറ്റ്സു പരിശീ ദിനചര്യയുടെ ഭാഗമായി. ഈആയോധനകലയുടെ അഭ്യാസത്തിലൂടെ യുവാക്കളിൽ ശ്രദ്ധ, അഹിംസ, സ്വയം പ്രതിരോധം, ശക്തി എന്നിവ വളർത്തിയെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. യുവാക്കൾക്കിടയിലെ ഇത്തരം അഭ്യസ പരിശീലനങ്ങൾ സുരക്ഷിതമായ ഒരു സമൂഹത്തിനെ വാർത്തെടുക്കുന്നതിനുള്ള ഉപകരണമായി എളുപ്പത്തിൽ മാറും. ഇതാണ് സ്പോർട്സിന്റെ്റെ സൗന്ദര്യം- നിങ്ങൾ ഏത് സ്പോർട്സ് കളിച്ചാലും അത് നിങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കുന്നു. ദേശീയ കായിക ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ’- എന്നാണ് രാഹുൽ കുറിച്ചത്.