For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മാഫിയാ തലവൻമാരുടെ സങ്കേതമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ്

03:20 PM Sep 06, 2024 IST | Online Desk
മാഫിയാ തലവൻമാരുടെ സങ്കേതമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ്
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാഫിയയുടെ സംരക്ഷകനാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു.
ഒന്നാം പിണറായി സർക്കാരിനെതിരായ ആരോപണം സ്വർണകള്ളക്കടത്തായിരുന്നു. കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ പിണറായി അടക്കമുള്ളവർ അന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഇവർ ബിജെപിയുമായും കേന്ദ്രവുമായും അവിഹിതമായ ബാന്ധവം ഉണ്ടാക്കി.
നിലവിൽ ആരോപണമുന്നയിച്ചത് ഭരണകക്ഷി എംഎൽഎ ആണ്. പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷം രണ്ട് വർഷം മുമ്പ് പറഞ്ഞതാണ്. അത് തന്നെയാണ് അൻവർ എംഎൽഎ പറഞ്ഞത്. ഇഎംഎസിൻ്റെ കാലം മുതൽ ഏതെങ്കിലും ഭരണകക്ഷി എംഎൽഎ സർക്കാരിന് നേരെ വിരൽ ചൂണ്ടിയിട്ടുണ്ടെങ്കിൽ അതിന് അധികാരത്തിലിരിക്കുന്നവർ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റി നിർത്താനുള്ള ധൈര്യം പിണറായി വിജയനില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ കുറച്ച് കാലം കൂടി ഇരുന്നാൽ സെക്രട്ടറിയേറ്റിന് ചക്രംവച്ച് വീട്ടിൽ കൊണ്ടുപോകുമെന്നും സതീശൻ പരിഹസിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.