ആലപ്പുഴയിൽ ബിജെപിയിലേക്കുള്ള സിപിഎം റിക്രൂട്ട്മെന്റ് തുടരുന്നു
കായംകുളത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നേതാക്കൾ ബിജെപിയിൽ
07:46 PM Dec 04, 2024 IST | Online Desk
Advertisement
ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയില്‍ ചേര്‍ന്നു. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേരാണ് ബിജെപിയില്‍ ചേർന്നത്.മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കല്‍ എന്നിവരെ ശോഭ സുരേന്ദ്രൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പത്താം തിയ്യതി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ വേദിയിലായിരുന്നു സ്വീകരണം. സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തില്‍ സജീവമാണ്.
Advertisement