" സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത " തൃശ്ശൂർ ജില്ലാ പ്രസിഡന്റും സഹപ്രവർത്തകരും കെഎസ്‌യുവിൽ ചേർന്നു
04:33 PM Jan 02, 2024 IST
|
ലേഖകന്‍
Advertisement
തൃശൂർ: ലോക് താന്ദ്രിക് ജനതാദൾ ന്റെ വിദ്യാർത്ഥി സംഘടന " സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത " തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഗോകുൽ അടക്കം, 4 നിയോജകമണ്ഡലം പ്രസിഡന്റ്‌മാരും ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയിലേക്ക് വന്ന പ്രവർത്തകരെ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പുതുതായി ത്രിവർണ്ണ ഷാൾ അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായിക്കൊണ്ട് കെഎസ് യുവിലേക്ക് കടന്നുവരും എന്ന് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ പറഞ്ഞു.
Advertisement
Next Article