Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആ വെള്ളം വാങ്ങിവച്ചാൽ മതി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

08:02 AM Nov 21, 2023 IST | ലേഖകന്‍
Advertisement

കൽപ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരിപ്പിക്കുന്നവർ ആ വെള്ളം വാങ്ങി വച്ചാൽ മതിയെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ സ്ഥാപകകക്ഷിയായ ലീഗ് അതിൽ നിന്ന് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പിലായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.

Advertisement

മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല. വർഷങ്ങളായി തുടരുന്ന കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടു കൊണ്ടുപോകും. യുഡിഎഫിൻറെ നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകും. മോശം പെർഫോമെൻസുള്ള സംസ്ഥാന സർക്കാരിനെ മാറ്റാൻ ലീഗ് മുന്നിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.

Advertisement
Next Article