For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രഭാഷകനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

09:26 AM Oct 19, 2024 IST | Online Desk
പ്രഭാഷകനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
Advertisement

തൃശൂർ: പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്‌ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം വീക്ഷണം ദിനപത്രത്തിൽ കോളമിസ്‌റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.